ഒരു പൊതി നന്മയുമായി വെള്ളംകുളങ്ങര ജി.യു.പി.എസ്.
ഹരിപ്പാട്: ലോക ഭക്ഷ്യദിനാചരണവുമായി ബന്ധപ്പെട്ട് വെള്ളംകുളങ്ങര ജി.യു.പി.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കുസമീപം സന്നദ്ധ സംഘടനകൾ സ്ഥാപിച്ച ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോറുകൾ കൈമാറി. എല്ലാവർക്കും ഭക്ഷണം എന്ന അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ക്ലബ്ബംഗങ്ങൾ നന്മയുടെ പൊതിച്ചോറ്‍ നിരാലംബരായവർക്കായി കൈമാറിയത്. മാതൃഭൂമി സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എസ്. സിന്ധു, സീനിയർ അധ്യാപകൻ വി. രജനീഷ്, അധ്യാപിക ഐ. യമുന, സീഡ് ക്ലബ്ബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
October 17
12:53
2023