സ്‌കൂൾ ഉച്ചഭക്ഷണത്തിന് പച്ചക്കറികൾ സമ്മാനിച്ച് പോപ്പ് പയസ് സ്‌കൂൾ സീഡ് ക്ലബ്ബ്
കറ്റാനം: പോപ്പ് പയസ് ഹയർ സെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ സ്വന്തം വീടുകളിൽ കൃഷിചെയ്തു ലഭിച്ച ജൈവപച്ചക്കറികൾ സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണപദ്ധതിയിലേക്കു നൽകി. പഠനത്തോടൊപ്പം കാർഷികസംസ്‌കാരംകൂടി വളർത്തുകയാണ് വീടുകളിൽ ജൈവപച്ചക്കറിക്കൃഷി നടത്താൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നതിലൂടെ സീഡ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.
വിദ്യാർഥികളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ജൈവകൃഷി നമുക്കും നാടിനും എന്ന കാംപെയ്‌നും ആരംഭിച്ചു. പ്രഥമാധ്യാപകൻ ടി.കെ. സാബു, സീഡ് കോ-ഓർഡിനേറ്റർ ലിബി ബേബി, അധ്യാപകരായ ഷൈല മാത്യു, രശ്മി, സീഡ് ക്ലബ്ബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
October 17
12:53
2023