സീഡ് ക്ലബ്ബ് പച്ചക്കറി വിളവെടുത്തു
കൊല്ലകടവ്: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് നടത്തി. സ്കൂൾ വളപ്പിൽ വാഴ, ചേന, മരച്ചീനി, വഴുതന, വെണ്ട, തക്കാളി എന്നിവയാണ് നട്ടത്. പദ്ധതിയിലൂടെ വീട്ടിൽ കൃഷിചെയ്യാനാകാത്ത കുട്ടികൾക്ക് കൃഷിയ്ക്കായി അവസരം നൽകി. വിളവെടുക്കുന്ന പച്ചക്കറികളും മറ്റുവിഭവങ്ങളും സ്കൂളിൽ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കും.
സീഡ് ക്ലബ്ബ് അംഗങ്ങൾ, സീഡ് പോലീസ് എന്നിവർ ചേർന്നായിരുന്നു പരിപാലനം. വിളവെടുപ്പിന്റെ ഉദ്ഘാടനം പ്രഥമാധ്യാപകൻ ഡോ.കെ.ആർ. പ്രമോദ് ബാബു നിർവഹിച്ചു. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ നേതൃത്വം നൽകി.
October 17
12:53
2023