reporter News

ദേശീയപാതയിൽ വെള്ളക്കെട്ട്; യാത്രക്കാർ ദുരിതത്തിൽ


ആലപ്പുഴ: ദേശീയപാതയിൽ കളർകോട് എസ്.ഡി.വി. കോളേജിനു മുൻപിലുള്ള റോഡിൽ വെള്ളക്കെട്ട് പതിവുകാഴ്ചയാകുന്നു. ഒന്നു മഴപെയ്യുമ്പോൾത്തന്നെ ബെപ്പാസ് റോഡിൽനിന്നുള്ള വെള്ളം ഒഴുകി ഇവിടേക്കെത്തുകയാണ് പതിവ്. 
ഓട്ടോ സ്റ്റാൻഡും കെ.എസ്.ആർ.ടി.സി. സ്റ്റോപ്പും പ്രൈവറ്റ് ബസ് സ്റ്റോപ്പും ഇവിടെ ആയതിനാൽ യാത്രക്കാർ ധാരാളമെത്തുന്ന സ്ഥലമാണിത്. വൈകീട്ടാകുമ്പോൾ കോളേജിലെ വിദ്യാർഥികളും മറ്റു യാത്രക്കാരുടെയും തിരക്കാണ്. മഴപെയ്താൽ ഉടനേതന്നെ റോഡിൽ ചളിവെള്ളം നിറയും. ഇവിടെനിന്ന് ബസ് കയറാൻ വിദ്യാർഥികളും മറ്റു യാത്രക്കാരും ഏറെ പ്രയാസപ്പെടുന്നുണ്ട്. 
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡയതിനാൽ കാൽനടക്കാർക്കും റോഡരികിലെ വെള്ളക്കെട്ട് ബുദ്ധിമുട്ടിക്കുന്നുണ്ട്. സ്ഥിരമായി ചളിവെള്ളം കെട്ടിക്കിടക്കുന്നതുമൂലം ഓട്ടോ സ്റ്റാൻഡിൽ പാർക്കിങ്ങിനും സ്ഥലമില്ലാതായി. ശക്തിയായ മഴപെയ്താൽ വിദ്യാർഥികളും യാത്രക്കാരും ചളിവെള്ളം നിറഞ്ഞ റോഡരികിൽ നിൽക്കേണ്ട സ്ഥിതിയാണ്.

October 25
12:53 2023

Write a Comment