SEED News

വെള്ളംകുളങ്ങര യു.പി. സ്‌കൂളിൽ വിളവെടുപ്പുത്സവം


ഹരിപ്പാട്: വെള്ളംകുളങ്ങര ഗവ. യു.പി. സ്കൂളിലെ     മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ നടത്തിയ ജൈവ പച്ചക്കറിക്കൃഷിയുടെ ഒന്നാംഘട്ട വിളവെടുപ്പ് സ്‌കൂൾ പ്രഥമാധ്യാപിക സുമി റേയ്ച്ചൽ സോളമൻ, സീഡ് കോ- ഓർഡിനേറ്റർ എസ്. സിന്ധു എന്നിവരുടെ മേൽനോട്ടത്തിൽ നടന്നു.
 അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾതന്നെ തയ്യാറാക്കിയ ജൈവവളങ്ങളും ജൈവ കീടനാശിനികളുമാണു കൃഷിക്കായി ഉപയോഗിച്ചത്. 
വെണ്ടയ്ക്ക, തക്കാളി, പച്ചമുളക്, വഴുതന, പപ്പായ മുതലായവയുടെ വിളവെടുപ്പാണു നടത്തിയത്. സീഡ് ക്ലബ്ബ് അംഗങ്ങൾ വിളവെടുത്ത പച്ചക്കറികൾ സ്‌കൂൾ അടുക്കളയിലേക്കു കൈമാറി.   

October 25
12:53 2023

Write a Comment