കരുതലുമായി ബി.ബി.എം. ഹൈസ്കൂൾ
ആലപ്പുഴ: വൈശ്യംഭാഗം ബി.ബി.എം. ഹൈസ്കൂളിലെ സീഡ് ക്ലബ്ബിന്റെയും കെ.സി.എസ്.എലിന്റെയും നേതൃത്വത്തിൽ പുന്നപ്ര മരിയധാം മാനസികാരോഗ്യകേന്ദ്രം സന്ദർശിച്ചു. അന്തേവാസികൾക്കുള്ള പൊതിച്ചോറും സ്റ്റേഷനറി സാധനങ്ങളുമായാണ് ക്ലബ്ബംഗങ്ങളെത്തിയത്. ഇരുനൂറോളം ഭക്ഷണപ്പൊതികൾ കുട്ടികൾ തയ്യാറാക്കി. കുട്ടികളിൽ മാനവികതയും നന്മയും ഊട്ടിവളർത്താനുപകരിക്കുന്നതായിരുന്നു പരിപാടി.
കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എച്ച്.എം. സന്തോഷ്‌കുമാർ വിദ്യാർഥികളെ അന്തേവാസികൾക്ക് പരിചയപ്പെടുത്തി. സീഡ് ക്ലബ്ബ് കൺവീനർ പൊന്നമ്മ എ., ജെസി സേവ്യർ, സി. മേരി ഫിലോമിന എന്നിവർ നേ
തൃത്വംനല്കി.
October 25
12:53
2023