വയോജന ദിനാചാരണം
ചാരുംമൂട്: ലോക വയോജനദിനത്തിന്റെ ഭാഗമായി കുട്ടികൾ 104 വയസ്സുള്ള മുത്തച്ഛനെ വീട്ടിലെത്തി ആദരിച്ചു. താമരക്കുളം ചാവടി പി.എൻ.പി.എം. എൽ.പി. സ്കൂളിലെ കുരുന്നുകളാണ് നാട്ടിലെ ഏറ്റവും പ്രായമുള്ള താമരക്കുളം ചെങ്കിലാത്തു പുത്തൻവീട്ടിൽ പരമേശ്വരൻ പിള്ളയെ സന്ദർശിച്ചത്.
സ്കൂളിലെ മാതൃഭൂമി ഇതൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കുട്ടികളെത്തിയത്.
കുട്ടികൾ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. കേശവൻ പിള്ള, മരുമകൾ സരസ്വതി അമ്മ, കൊച്ചുമകൻ വിനോദ് എന്നിവർ കുട്ടികളെ മധുരം നൽകി സ്വീകരിച്ചു. പ്രഥമാധ്യാപിക വി. ശ്രീകുമാരി, പി.ടി.എ. പ്രസിഡന്റ് മഹീഷ് മലരിമേൽ, സീഡ് കോ-ഓർഡിനേറ്റർ തഹസീന, അധ്യാപിക ജയശ്രീ എന്നിവരും പങ്കെടുത്തു.
October 25
12:53
2023