SEED News

മാതൃഭൂമി സീഡ് പച്ചക്കറിവിത്തുവിതരണം ജില്ലാതല ഉദ്ഘാടനം

ആലപ്പുഴ: മാതൃഭൂമി സീഡ് ആഭിമുഖ്യത്തിൽ പച്ചക്കറിവിത്ത് വിതരണം ചെയ്യുന്നതിന്റെ  ജില്ലാതല ഉദ്ഘാടനം കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുജ ഈപ്പൻ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ഹൈസ്കൂൾ സീഡ് കോ-ഓർഡിനേറ്റർ  തനൂജ മേനോനു നൽകിയായിരുന്നു ഉദ്ഘാടനം. മാതൃഭൂമി യൂണിറ്റ് മാനേജർ മനീഷ്‍കുമാർ അധ്യക്ഷതവഹിച്ചു. വി.എസ്. ജോൺസൺ സ്വാഗതവും ടൈനിടോട്സ് സീഡ് കോ-ഓർഡിനേറ്റർ ജെസ്സി ആന്റണി നന്ദിയും പറഞ്ഞു.

October 28
12:53 2023

Write a Comment