SEED News

ഇ.സി.ഇ.കെ. സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ഹ്രസ്വചിത്രം പൂർത്തിയായി

തുറവൂർ: ചമ്മനാട് ഇ.സി.ഇ.കെ. യൂണിയൻ ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. കുട്ടികളിലെ അമിതമായ മൊബൈൽ ഉപയോഗം, ലഹരിവസ്തുക്കളുടെ ഉപയോഗം, കുടുംബബന്ധങ്ങളുടെ ഇഴയടുപ്പം, കൃഷി എന്ന സംസ്കാരം എന്നിവയാണ് ഡ്രീം ആൻഡ്‌ സ്പേസ് എന്ന ഹ്രസ്വചിത്രത്തിന്റെ പ്രമേയം. 
സീഡ് കോ-ഓർഡിനേറ്റർ സി.കെ. ബീനയുടെ ഡ്രീം ആൻഡ്‌ സ്പേസ് എന്ന കൃതിയാണ് തിരക്കഥയ്ക്ക് ആധാരം. വിദ്യാർഥികളും പ്രധാനാധ്യാപിക ജി. വിജയശ്രീയടക്കമുള്ള അധ്യാപകരും രക്ഷിതാക്കളും പൂർവവിദ്യാർഥികളും അഭിനേതാക്കളായി അണിനിരന്നു.  സ്കൂൾ മാനേജ്മെന്റിന്റെയും കോടംതുരുത്ത്, എഴുപുന്ന ഗ്രാമപ്പഞ്ചായത്തുകളുടെയും പൂർവവിദ്യാർഥികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് ഹ്രസ്വചിത്രം തയ്യാറാക്കിയത്. ജയചന്ദ്രനാണ് സംവിധായകൻ. 

October 28
12:53 2023

Write a Comment

Related News