SEED News

ചെറുധാന്യങ്ങളുടെ വൈവിധ്യമാർന്ന പ്രദർശനമൊരുക്കി വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ സീഡ്‌ ക്ലബ്ബ്‌.

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ സീഡ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെറുധാന്യങ്ങളുടെ വൈവിധ്യമാർന്ന പ്രദർശനം സംഘടിപ്പിച്ചു. ഈ വർഷത്തെ ഐക്യരാഷ്ട്രസഭ ചെറുധാന്യങ്ങളുടെ വർഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായിട്ടാണ് പ്രദർശനം സംഘടിപ്പിച്ചത്‌. ചെറുധാന്യങ്ങൾ എന്നത്‌ നന്നേ ചെറിയ ധാന്യമണികളോട്‌ കൂടിയതും പുല്ലുവർഗ്ഗത്തിൽ പെട്ടതുമായ വിളകളാണ്. നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുള്ളവയാണ് ചെറുധാന്യങ്ങൾ. അവയുടെ പ്രധാന്യത്തെ കുറിച്ച്‌ അവബോധം വളർത്തുകയും അവയുടെ ഉൽപാദനം, വിപണനം എന്നിവയെ കുറിച്ച്‌ കുട്ടികളെ ബോധ്യപ്പെടുത്താൻ പ്രദർശനം സഹായകമായി. പരിപാടി അലനല്ലൂർ ഗ്രാമപഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർപെഴ്സൺ എം ജിഷ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ എം.പി നൗഷാദ്‌ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ്‌ പ്രസിഡന്റ്‌ പി മൂസ, പി.ടി.എ അംഗം സി.പി അബ്ദുൾ അസീസ്‌ സീഡ്‌ കോ-ഓർഡിനേറ്റർമ്മാരായ കെ.പി ഫായിഖ്‌ റോഷൻ, പി നബീൽ ഷാ, സീനിയർ അസിസ്റ്റന്റ്‌ കെ.എം ഷാഹിന സലീം അധ്യാപകരായ ടി ഹബീബ, എം.പി മിനീഷ, സി മുഹമ്മദാലി, എം ഷബാന ഷിബില, എ.പി ആസിം ബിൻ ഉസ്മാൻ എന്നിവർ സംബന്ധിച്ചു. പ്രദർശനത്തിൽ വരക്‌, തിന, കുതിരവാലി, ചാമ, വരക്‌, മുത്താറി, മുളയരി, ബ്രൗൺ ചാമ, ഫോക്സ്‌ സീഡ്‌, കൊറേലി, മണിച്ചോളം, പവിഴച്ചോളം തുടങ്ങി 12 ഓളം ചെറുധാന്യങ്ങളായിരുന്നു പ്രദർശനത്തിലുണ്ടായിരുന്നത്‌.

November 10
12:53 2023

Write a Comment

Related News