വിജ്ഞാനവും വിനോദവും നിറച്ച് ഒറ്റപ്പാലം ഭവൻസിൽ ദ്വിദിന ക്യാമ്പ്
ഒറ്റപ്പാലം: ഭവൻസ് വിദ്യാലയത്തിൽ മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. കുട്ടികളിൽ അനുഭവസമ്പത്ത് വർദ്ധിപ്പിക്കുക, സ്വയം പര്യാപ്തത നേടാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
പാലക്കാടൻ ഗ്രാമപ്രദേശങ്ങളായ രാമശ്ശേരി, കൽപ്പാത്തി തുടങ്ങിയ സ്ഥലങ്ങൾ കുട്ടികൾ സന്ദർശിച്ചു. ബീന ഗോവിന്ദും ഭർത്താവ് ഗോവിന്ദും കൂടി നടത്തുന്ന ദേവാശ്രയ ചാരിറ്റബിൾ ട്രസ്റ്റും, പാലക്കാട് മിൽമ ഡയറി, ഒ. വി വിജയൻ സ്മാരകം തസ്രാക്ക്, ലക്കിടി കിൻഫ്ര പാർക്കിൽ സോപ്പ് നിർമ്മാണം, കുത്താമ്പുള്ളിയിലെ നെയ്ത്ത് ഗ്രാമങ്ങൾ എന്നിവ സന്ദർശിച്ചു. ഭവൻസ് വിദ്യാലയം ചെയർമാൻ ഡോ. കെ. എസ് മേനോൻ ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ അബ്ദുൽ ബാസിത് ലഹരിക്കെതിരെ ക്ലാസ്സ് എടുത്തു. നാടൻ പാട്ട് കലാകാരൻ രാജീവ് കോതകുറിശ്ശിയും സംഘവും അവതരിപ്പിച്ച നാടൻ പാട്ടുകൾ, റിട്ട. അധ്യാപകനായ വിനോദ് കുമാരൻ കുട്ടികൾക്ക് പേപ്പർ ക്രാഫ്റ്റ് എന്ന വിഷയത്തിൽ ക്ലാസ് എന്നിവയും നടന്നു.മാനേജർ അഡ്വ. എൻ. കെ. ജയദേവൻ അധ്യക്ഷനായി. പ്രിൻസിപ്പൽ വൈജയന്തി മാല, സുഭദ്ര വേണുദാസൻ, രാംകുമാർ, പി.ടി.എ പ്രസിഡന്റ് പ്രമോദ് മേനോൻ, ശ്രുതി, സീഡ് കോ ഓർഡിനേറ്റർമാരായ നിഷ, ശ്രീമഞ്ജു
എന്നിവർ സംസാരിച്ചു.
December 09
12:53
2023