SEED News

സുരക്ഷിതരാകാം ജീവൻ രക്ഷിക്കാം - എന്ന വിഷയത്തിൽ വൈദ്യുത സന്ദേശവും ബോധവൽക്കരണവും നടത്തി.

പത്തിരിപ്പാല: മങ്കര ബെസ്റ്റ് ബേസിക് ആൻഡ് യു പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സുരക്ഷിതരാകാം ജീവൻ രക്ഷിക്കാം - എന്ന വിഷയത്തിൽ വൈദ്യുത സന്ദേശവും ബോധവൽക്കരണവും നടത്തി. പത്തിരിപ്പാല ഇലക്ട്രിസിറ്റി സബ്സ്റ്റേഷനിലെ അസിസ്റ്റന്റ് എൻജിനീയറായ ശ്രീ പ്രേംകുമാർ സാറാണ് ക്ലാസ് നയിച്ചത്. സുരക്ഷിതമായ വൈദ്യുത ഉപയോഗവും സുരക്ഷാ മാർഗ്ഗങ്ങളും അദ്ദേഹം വിശദീകരിച്ചു. അശാസ്ത്രീയമായ രീതിയിലുള്ള വൈദ്യുത ഉപയോഗവും വൈദ്യുതിയുടെ ദുരുപയോഗവും പൊതുസമൂഹത്തിന് വരുത്തി വയ്ക്കുന്ന നഷ്ടങ്ങളെ കുറിച്ചും ക്ലാസ്സിൽ ചർച്ച നടന്നു. പിടിഎ പ്രസിഡന്റായ എ ഷാനിബ അധ്യക്ഷത വഹിച്ചു. സീഡ് കോർഡിനേറ്ററായ കൃഷ്ണനുണ്ണി കെ പി, സ്കൂൾ ഹെഡ്മിസ്ട്രസ് വി രതി, ഓവർസിയർ സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

December 09
12:53 2023

Write a Comment

Related News