ആരോഗ്യ ശുചിത്വ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
മൈക്കാവ്: സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ, മൈക്കാവ് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ ശുചിത്വ ബോധവും ശീലവും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് ആരോഗ്യ ശുചിത്വ ബോധവൽക്കരണ ക്ലാസ്സ് സംഘടിച്ചു. കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർ.ബി. എസ്.കെ. നേഴ്സ് ഷിജി വർഗ്ഗീസ്, എം എൽ എസ്പി സ്റ്റാഫ് നേഴ്സ് ഗ്രീഷ്മാ സുരേന്ദ്രൻ എന്നിവർ ക്ലാസ് നയിച്ചു. വ്യക്തിശുചിത്വം, പരിസര ശുചിത്വം, ശാരീരിക-മാനസീകാരോഗ്യം, എന്നീ വിഷയങ്ങളെ സംബന്ധിച്ച് കുട്ടികളുമായി സംവദിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഫാ. റെജി കോലാനിയ്ക്കൽ, പ്രിൻസിപ്പാൾ ഇൻ ചാർജ് മറിയാമ്മ ടി.പി,വൈസ് പ്രിൻസിപ്പാൾ ജസിത കെ. അധ്യാപകരായ ജോസിയ ജോസഫ്, ജെൻസി ആന്റോ വിദ്യാർത്ഥികളായ ആഗ്നസ് മരിയ പോൾ, ധ്യാൻ പ്രകാശ്, ജോഹാൻ പോൾ ജിങ്കിൽ എന്നിവർ നേതൃത്വം നൽകി.
December 22
12:53
2023