SEED News

വീട്ട്മുറ്റത്തെ കരനെൽ കൃഷി കൊയ്ത്ത് നടത്തി



മൈക്കാവ്: സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ  സീഡ് ക്ലബ് വിദ്യാർത്ഥിയായ ഒലീവിയ മേരി ജോസഫ് വീട്ട് മുറ്റത്തൊരുക്കിയ കരനെൽക്കൃഷിയുടെ കൊയ്ത്ത് നടത്തി. പേരാമ്പ്ര സീഡ് ഫാമിലെ കൃഷി അസിസ്റ്റൻറ് ഡയറക്റർ പ്രകാശ് പി ഉദ്ഘാടനം ചെയ്തു.110 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ജ്യോതി നെല്ലാണ് കൊയ്തെടുത്തത്.  പച്ചമുളക്,വെണ്ട, തക്കാളി, കോളിഫ്ലവർ , വഴുതന,കക്കരി, കപ്പ, വാഴ, ഇഞ്ചി, കാച്ചിൽ, ചേമ്പ്, ചീര എന്നിവയും വീട്ട് മുറ്റത്ത് കൃഷി ചെയ്യുന്നുണ്ട്. വിഷരഹിത കൃഷിയെ പ്രോത്സാഹിപ്പിക്കാനും കൃഷിയെ  കൂടുതൽ അടുത്തറിയാനും കാർഷിക പ്രവർത്തനങ്ങൾ സഹായകമായിട്ടുണ്ട്. സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിയ്ക്കൽ, ബേസിൽ സി.ബി, ഇഷിയ മേരി ജോസഫ് ,ജോളി പി.കെ. ഷീജ ബിജു, ജിസ്ന റെജി എന്നിവർ പങ്കെടുത്തു.

December 22
12:53 2023

Write a Comment

Related News