SEED News

മാതൃഭൂമി സീഡ് : പച്ചക്കറി വിത്ത് വിതരണം ജില്ലാതല ഉദ്ഘാടനം

കോട്ടയം : സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് ജില്ലയിലെ സീഡ് സ്കൂളുകളിൽ വിത്ത് വിതരണം തുടങ്ങി. ജില്ലാതല ഉദ്ഘാടനം മൗണ്ട് കാർമൽ എച്ച്. എസിൽ നടന്നു. വി. എഫ് .പി .സി .കെ ജില്ലാ മാനേജർ ഐ . രശ്മി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ ഉപയോഗശൂന്യമായ പേപ്പറുകളെ മനോഹരമായ കുട്ടയാക്കി മാറ്റി അതിലാണ് വിത്തുകൾ നിറച്ചത്. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും കോട്ടയം ബ്രാഞ്ച് ഹെഡ്ഡുമായ ജോയൽ ജോർജ് അധ്യക്ഷത വഹിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും പച്ചക്കറി വിത്ത് എല്ലാ വിദ്യാലയങ്ങൾക്കും പച്ചക്കറിത്തോട്ടം എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം. ജില്ലയിലെ 100 വിദ്യാലയങ്ങൾ തെരെഞ്ഞെടുത്ത് വെണ്ട, ചീര , പയർ തുടങ്ങിയവയുടെ വിത്തുകൾ വിതരണം ചെയ്തു വരുന്നു. മാതൃഭൂമി ചീഫ് റിപ്പോർട്ടർ കെ. ആർ . പ്രഹ്ലാദൻ സ്കൂൾ പ്രഥമഅധ്യാപിക സിസ്റ്റർ ജെയിൻ തുടങ്ങിയവർ പ്രസംഗിച്ചു.   

December 23
12:53 2023

Write a Comment

Related News