കാടകം തൊട്ടറിഞ്ഞ് കുട്ടികളുടെ പ്രകൃതി പഠനയാത്ര
അത്തോളി: വേളൂർ ജി.എം.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ്, ജൈവവൈവിധ്യ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ കേരള വനം വന്യജീവി വകുപ്പ് നടത്തുന്ന ക്യാമ്പിനാണ് വിദ്യാലയത്തിന് അനുമതി ലഭിച്ചത്.വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ തോൽപ്പെട്ടി റേഞ്ചിലുള്ള വനമേഖലയിലാണ് ദ്വിദിന പ്രകൃതി പഠന ക്യാമ്പിന് പങ്കെടുത്തത്.40 കുട്ടികൾ ഇതിൽ പങ്കാളികളായി.കാട് ,വന്യ ജീവികൾ, സസ്യജാലങ്ങൾ,അരുവികൾ,പുഴകൾ മറ്റ് ജീവജാലങ്ങൾ തുടങ്ങി കാടുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ നേരിട്ട് അറിയാനുള്ള അവസരം ലഭിച്ചത് കുട്ടികളെ സംബന്ധിച്ച് അനുഭവ പാഠം തന്നെയായിരുന്നു.വനയാത്രയും ക്യാമ്പിന്റെ ഭാഗമായി നടന്നു.ശലഭങ്ങളെയും തുമ്പികളെയും പറ്റി മുനീർ തോൽപ്പെട്ടി ക്ലാസ്സെടുത്തു.തോൽപ്പെട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിലെ ആർ.ഒ.സുനിൽ,രാധാകൃഷ്ണൻ,ഷമീർ ,ബി .എഫ്.ഒ.ആദർശ് രാജ്,ഫോറസ്റ്റ് വാച്ചർമാരായ ബാലൻ, രാമചന്ദ്രൻ,രാധ എന്നിവരുടെ മേൽനോട്ടത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.അധ്യാപകരായ കെ.അമൃത,എം.സൽമ,
ബബീഷ്കുമാർ,നഷീദ, കെ.രാജു എന്നിവർ നേതൃത്വം നൽകി.
December 23
12:53
2023