ഞങ്ങളും കൃഷിയിലേക്ക്
ബാലുശേരി : എ എം എൽ പി സ്കൂൾ ബാലുശേരി ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി മാതൃഭൂമി സീഡും, പരിസ്ഥിതി ക്ലബ്ബും സംയുക്തമായി സ്കൂളിൽ പച്ചക്കറിത്തോട്ടം ബാലുശ്ശേരി കൃഷി ഓഫീസർ ശുഭശ്രീ ഉദ്ഘാടനം ചെയ്തു. മാതൃസംഗമം വൈസ് ചെയർ പേഴ്സൺ നീതു രതീഷ് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കുള്ള വഴുതന, പച്ചമുളക്, തക്കാളി, കോളിഫ്ലവർ , വെണ്ട എന്നിവയുടെ വിത്ത് വിതരണവും കൃഷി ഓഫീസർ നിർവ്വഹിച്ചു. പിടി എ കമ്മറ്റി അംഗം ഹംസ നടുപ്പറമ്പിൽ , എ ഡി എസ് മെമ്പർ പി ചന്ദ്രൻ, പ്രധാനധ്യാപകൻ സിജി രജിൽ കുമാർ അധ്യാപകരായ എം കെ സാഹിദ എന്നിവർ സംസാരിച്ചു .
December 23
12:53
2023