സ്വന്തം പാടത്തു നെൽകൃഷിയും
എലിക്കുളം : കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക പാടശേഖരമായ 45 ഏക്കർ വരുന്ന കാപ്പ്കയം പാടശേഖരത്തിലെ ഒരു കണ്ടം എലിക്കുളം സെന്റ്. മാത്യൂസ് യു. പി സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പാട്ടത്തിനു എടുക്കുകയും അതിൽ കുട്ടികളും അദ്ധ്യാപകരും ചേർന്ന് വിത്തു വിതക്കുകയും ചെയ്‌തു. നെൽകൃഷിയുടെ പാഠങ്ങൾ കുട്ടികളിലേക്കെത്തിക്കുവാനും വിഷരഹിതമായ അരി സ്വന്തമായി ഉത്പാദിപ്പിക്കുകയുമാണ് ലക്‌ഷ്യം. കഴിഞ്ഞ വർഷവും സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പിലാക്കിയിരുന്നു.
December 26
12:53
2023