SEED News

പൊതിച്ചോർ വിതരണം നടത്തി

കോട്ടയം : ഗവ.എൽ.പി.സ്കൂൾ തൊണ്ണംകുഴിയിലെ  സീഡ് ക്ലബ്ബംഗങ്ങളും അധ്യാപകരും  ചേർന്ന് ഭക്ഷ്യ ദിനത്തിൽ കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂടെ നില്ക്കുന്നവർക്കും ഉച്ചയ്ക്ക് പൊതിച്ചോർ വിതരണം ചെയ്തു. സ്കൂൾ പ്രധാന അധ്യാപിക അജിതയുടെ  നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും നേരിട്ടെത്തി പൊതിച്ചോർ വിതരണം ചെയ്തത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായി. സ്കൂളിലെ മറ്റ് വിദ്യാർത്ഥികളും  രക്ഷിതാക്കളും ഇതിന്റെ ഭാഗമായി. സഹജീവിയ്ക്കൊരു കരുതൽ എന്ന ഈ പ്രവർത്തനം നന്മയുടെ വേറിട്ട കാഴ്ചയാണ് കാണിച്ചു തരുന്നത്.

December 26
12:53 2023

Write a Comment

Related News