SEED News

ഹരിത വിദ്യാലയം ജേതാക്കളുടെ സ്നേഹ സംഗമം

ഷൊർണൂർ കല്ലിപ്പാടം ആരിയഞ്ചിറ എ.യു.പി സ്കൂളിലെ സ്നേഹിത സീഡ് ക്ലബ് ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല യിലെ ഹരിത വിദ്യാലയം രണ്ടാം സ്ഥാനം നേടിയ ഒറ്റപ്പാലം സർക്കാർ ബധിര-മൂക വിദ്യാലയം സന്ദർശിച്ചു. അവിടുത്തെ HM ആൻസി ടീച്ചറോടൊപ്പം സീഡ് പ്രവർത്തനങ്ങൾ നേരിട്ട് കണ്ടു.ചുടു ചായയും പഴം പൊരിയും നിറഞ്ഞ പുഞ്ചിരിയും ... അനുഭവങ്ങൾ 
 പങ്കു വെയ്ക്കാൻ കൂടുതൽ സമയം വേണമെന്ന് തോന്നിയ നിമിഷങ്ങൾ ...   ചെണ്ടുമല്ലി ത്തോട്ടം, കരകൗശല വസ്തുക്കൾ .... പച്ചക്കറിത്തോട്ടം -കുട്ടികൾ സന്ദർശനം നന്നായി  ആസ്വദിച്ചു. -ആൻസി ടീച്ചർക്കും സഹ അധ്യാപകർക്കും വിദ്യാലയത്തിലെ  കൂട്ടുകാർക്കും നന്ദി.
തുടർന്ന് അനങ്ങൻ മല എക്കോ ടൂറിസം സന്ദർശിച്ചു.ശ്രീ. എസ്. ശാന്തിലാൽ (HM) ശ്രീമതി. സ്മിത , ശ്രീ. ശ്രീലാൽ കെ.  ശ്രീമതി. സിജി ( അധ്യാപകർ ) എന്നിവർ യാത്രയിൽ കുട്ടികൾക്ക് വഴി കാട്ടികളായി

December 28
12:53 2023

Write a Comment

Related News