SEED News

മണ്ണ് സംരക്ഷണ ബോധവൽക്കരണവും മണ്ണ് പരിശോധനയുമായി സീഡ് ക്ലബ്

പേരാമ്പ്ര : ഒലീവ് പബ്ളിക് സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്, ദേശിയ ഹരിത സേന, ഹിന്ദുസ്ഥാൻ സ്കൗട്ട് എൻഡ് ഗൈഡ്സ്. ജൈവ വൈവിധ്യക്ലബ് എന്നിവ സംയുക്തമായി വിദ്യാർത്ഥികൾക്കായി മണ്ണ് സംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസും മണ്ണ് പരിശോധനാ പരിശീലനവും സംഘടിപ്പിച്ചു. ജില്ലാ സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെന്റ് ഓഫീസർമാരായ ധന്യ ബാലഗോപാൽ, ഹസ്ന കെ, ഫീൽഡ് അസി: സജി. വി.കെ എന്നിവരാണ് ക്ലാസ് നയിച്ചത്. മാനേജ്മെന്റ് പ്രതിനിധി മുഹമ്മദ്.പി.എ യുടെ അധ്യക്ഷതയിൽ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടന കർമ്മം  നിർവഹിച്ചു.  അസി. കൃഷി ഓഫീസർ ജയേഷ്.ഇ.ആർ, മുഖ്യപ്രഭാഷണം നടത്തി. കൃഷി അസി. ഡോ. അൽഹിജിത്ത്, ഉണ്ണികൃഷ്ണൻ, നഫീസ.കെ. ലീന ഓ.സി ,ബിന്ദു ടി എന്നിവർ ആശംസയർപ്പിച്ചു. പ്രിൻസിപ്പൽ കെ.വി ജോർജ് സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ മിനിചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

December 28
12:53 2023

Write a Comment

Related News