SEED News

ഗോത്രവർഗ്ഗ കോളനികളിൽ ക്രിസ്തുമസ് സ്നേഹ സംഗമവുമായ് സീഡ് ക്ലബ്ബ്


മൈക്കാവ് :സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ,മൈക്കാവ് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാത്തിപ്പാറ ഗോത്രവർഗ്ഗ കോളനിയിൽ ക്രിസ്തുമസ് സ്നേഹ സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കരോൾ ഗാനങ്ങൾ ആലപിച്ചും, ആശംസകൾ നൽകിലും കേക്ക് കൈമാറിയും പുതുവസ്ത്രങ്ങൾ കൈമാറിയും സ്നേഹ സംഗമം വേറിട്ട അനുഭവമാക്കി മാറ്റി. സീഡ് വിദ്യാർത്ഥികൾ കേക്ക് ചാലഞ്ചിലൂടെ സ്വരൂപിച്ച തുകയുപയോഗിച്ചാണ് സ്നേഹ സമ്മാനങ്ങളൊരുക്കിയത്. സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിയ്ക്കൽ, അധ്യാപകരായ ജോസിയ ജോസഫ്ഷീല കെ.പി, സുജാത ഷിനു തങ്കച്ചൻ , വിദ്യാർത്ഥികളായ ആൻഡ്രിയ ആന്റോ , ജൊഹാൻ പോൾ ജിങ്കിൽ , ആൻവിയ എബ്രാഹാം എന്നിവർ നേതൃത്വം നൽകി.

January 01
12:53 2024

Write a Comment

Related News