SEED News

സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'സഹപാഠിക്കൊരു ആട്' വിതരണം ചെയ്തു


അലനല്ലൂർ: അലനല്ലൂർ ഗവ ഹൈസ്കൂളിലെ 'മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സഹപാഠിക്കൊരു ആട് പദ്ധതിയുടെ  ഭാഗമായി ആറാമതൊരു ആടിനെ കൂടി വിതരണം ചെയ്തു. 2019ൽ തുടങ്ങിയ ഈ പദ്ധതിയിലൂടെ ആറോളം കുടുംബങ്ങൾക്ക് ജീവിത മാർഗം നൽകാൻ കഴിഞ്ഞ ചാരിതാർഥ്യത്തിലാണ് വിദ്യാലയം.കുട്ടികളിൽ സഹജീവി സ്നേഹത്തോടൊപ്പം ഇതര ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും അവസരം ഒരുക്കുക,പ്രകൃതിസ്നേഹം വളർത്തുക,ഒഴിവുസമയം കാര്യക്ഷമമായി ഉപയോഗിക്കുക,സർവോപരി അശരണർക്കൊരു താങ്ങാകുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി തുടങ്ങിയത്. 

വിതരണോദ്‌ഘാടനം  അലനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി സജ്‌ന സത്താർ നിർവഹിച്ചു.പി ടി എ പ്രസിഡന്റ്  പി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സീഡ് കോ ഓർഡിനേറ്റർ കെ ജുവൈരിയത്‌ പദ്ധതി വിശദീകരിച്ചു.പി ടി എ വൈസ് പ്രസിഡന്റ് കൊങ്ങത്ത് നിയാസ് അധ്യാപകരായ പി ടി ഉഷ,കെ പി നീന,കെ.മുഹമ്മദ് ഫിറോസ്,പി യൂസഫ്,കെ അബ്ദു മനാഫ്,സി മിനിമോൾ,എം മോഹനൻ ,കെ വിനയ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.ഹെഡ് മാസ്റ്റർ  ദാമോദരൻ പള്ളത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിജു ജോസ്  നന്ദിയും പറഞ്ഞു.

January 09
12:53 2024

Write a Comment

Related News