SEED News

കൊയ്ത്തുത്സവം നടത്തി സീഡ് ക്ലബ്

കോട്ടയം : കോട്ടയം  സെന്റ് ജോസഫ്സ് സ്കൂളിലെ സീഡ്  ക്ലബ്ബിന്റെയും ലിറ്റിൽ  കൈറ്റ്സിന്റെയും   ആഭിമുഖ്യത്തിൽ കുട്ടികൾ കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു.  "ഉണ്ണുന്ന ചോറിന്റെ നേരറിയാൻ കർഷകന്റെ വിയർപ്പിന്റെ നേരറിയാൻ " ഉള്ള അനുഭവമാക്കി കൊയ്ത്തുത്സവത്തെ മാറ്റി. കൈപ്പുഴ പാടത്തിലായിരുന്നു കൊയ്ത്തുത്സവം നടന്നത്. കൈപ്പുഴ അഗ്രികൾചറൽ  ഓഫീസർ  ജോസ്ന കുര്യൻ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കുട്ടികൾ കർഷകരുമായി സംവദിക്കുകയും  സംശയങ്ങൾ ദുരികരിക്കുകയും ചെയ്തു. കൊയ്ത്തു പാട്ട് അവതരിപ്പിച്ചു.കൈപ്പുഴ വാർഡ് മെമ്പർ ലൂക്കോസ് തോമസ്, പാടശേഖര പ്രസിഡന്റ്‌ സിജോ ജോയ്സെക്രട്ടറി സി. കെ ഷാജി കൺവീനർ  മാത്യു. ജെ തുരുത്തിമാലിയിൽ എന്നിവർ അവരുടെ കൃഷിയറിവുകൾ പങ്കുവച്ചു. തോമസ്  എം. എക്സ്,  ജോബി കുര്യൻ എന്നിവർ സന്നിഹിതരായിരുന്നു.

January 11
12:53 2024

Write a Comment

Related News