SEED News

നെൽപ്പാടം സന്ദർശിച്ച് സീഡ് ക്ലബ് അംഗങ്ങൾ

എലിക്കുളം : നെൽപ്പാട സന്ദർശനം നടത്തി  എലിക്കുളം സെന്റ്.  മാത്യൂസ്  യു. പി  സ്കൂൾ സീഡ് ക്ലബ് അംഗങ്ങൾ.   കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക പാടശേഖരമായ 45 ഏക്കർ വരുന്ന കാപ്പ്കയം പാടശേഖരത്തിലെ ഒരു കണ്ടം  സ്കൂൾ പാട്ടത്തിനു എടുക്കുകയും അതിൽ സീഡ് അംഗങ്ങളും  അദ്ധ്യാപകരും ചേർന്ന് വിത്തു വിതക്കുകയും ചെയ്‌തിരുന്നു. വളർച്ചയുടെ വിവിധ ഘട്ടങ്ങൾ മനസിലാക്കുന്നതിനായി കുട്ടികളും അധ്യാപകരും നെൽപ്പാടം സന്ദർശിക്കുകയും പുരോഗതി കണ്ട് മനസ്സിലാക്കുകയും ചെയ്തു. ആഴ്ചതോറും ഉള്ള സന്ദർശനത്തിലൂടെ നെൽകൃഷിയെക്കുറിച്ച് കൂടുതലായി അറിയുക എന്നത് കുട്ടികളിൽ ഒരു പുത്തൻ ഉണർവ് നൽകുന്നു.

January 11
12:53 2024

Write a Comment

Related News