SEED News

ജി.എച്ച്.എസ്.എസ്. കടമ്മനിട്ടയുടെ മുറ്റത്ത് ആനപ്പൂരം ചിന്നംവിളിച്ച് അരിക്കൊമ്പൻ, പുഞ്ചിരിച്ച് ഏഷ്യാഡ് അപ്പു

പത്തനംതിട്ട 'ആനയെ എങ്ങനെയാ മേയ്ക്കുന്നേ... എപ്പോഴും കൂടെ നടക്കണോ, ഇല്ലെങ്കിൽ ഓടിപ്പോകുവോ' ഒൻപതാം ക്ലാസ് വിദ്യാർഥി ആദിശങ്കരന്റേ താണ് ചോദ്യം. ആനപ്പാപ്പാൻ തു റവൂർ രാജേഷ് മറുപടി പറഞ്ഞു തീരുംമുമ്പ് രണ്ടാമത്തെ ചോദ്യ മെത്തി. എങ്ങനെയാണ് ആനയ്ക്ക് മദംപൊട്ടുന്നത്, തൊട്ടുപിന്നാലെ അടുത്തതും. മദം പൊട്ടിയെന്നത് ഏങ്ങനെ അറിയാൻ പറ്റും, ആന ഉപദ്രവിക്കാറുണ്ടോ, ജി.എച്ച്. എസ്.എസ്. കടമ്മനിട്ടയിലെ മാ തൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വ ത്തിൽ സംഘടിപ്പിച്ച ലോക ഗജ ദിനാചരണത്തിൻ്റെ സംവാദ പരിപാടിയിലാണ് ചോദ്യങ്ങളുയർ ന്നത്. കുട്ടികളുടെ ഓരോ ചോദ്യ ത്തിനും രാജേഷ് കൃത്യതയോടെ മറുപടിയും നൽകി.
കുട്ടികളും രാജേഷും തമ്മിൽ നടത്തിയ സംവാദം ആനയെ ക്കുറിച്ചുള്ള അറിവുകളും അനുഭവങ്ങളും കൊണ്ട് സമ്പന്നമായിരുന്നു.
അധ്യാപകനും ഗ്രന്ഥകാരനും ആനപ്രേമിയുമായ ജോസഫിൻ്റെ ആനകളെക്കുറിച്ചുള്ള പത്ര കട്ടിങ്ങുകളുടെ പ്രദർശനവും ശ്രദ്ധേയമായിരുന്നു. 1980 മുതലുള്ള ആന വിശേഷങ്ങളെ കുട്ടികൾ വളരെ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. അടുത്തകാല ത്ത് ചർച്ചയായ അരിക്കൊമ്പനെ കുറിച്ചുള്ള സമഗ്രമായ വിവ രണങ്ങളും പ്രദർശനത്തിലുണ്ടാ യിരുന്നു. ഏഷ്യാഡിലെ അപ്പുവിനെ കുറിച്ചുള്ള കട്ടിങ്ങുകളും പ്രദർശനത്തിനുണ്ടായിരുന്നു. തുടർന്ന് നടന്ന ആന ക്വിസ്സ് മത്സരത്തിൽ വളരെ  ആവേശത്തോടെയാണ് കുട്ടികൾ പങ്കെടുത്തത്. അരിക്കൊമ്പനെ ചികിത്സിച്ച ഡോക്ടറുടെ പേര് ചോദിച്ചപ്പോൾ പലരും ആദ്യമൊന്ന് കുഴഞ്ഞെങ്കിലും പന്നീട് കൃത്യമായി ഉത്തരം കണ്ടെത്തി. പ്രധാനപ്പെട്ട ക്ഷേത്രങ്ങ ളിൽ ഇപ്പോഴുള്ളതും, മുമ്പുണ്ടായിരുന്നതുമായി ആനകളുടെ പേര് തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ ആവേശത്തോടെയാണ് കുട്ടികൾ നേരിട്ടത്. പ്രഥമാധ്യാപിക ആർ. ശ്രീലത അധ്യക്ഷത വഹിച്ചു. അധ്യാപകനും സ്റ്റാഫ് സെക്രട്ടറിയുമായ ടി.രാജു, സീഡ് കോ-ഓർഡിനേറ്റർ പ്രിയ പി.നായർ എന്നിവർ പ്രസംഗിച്ചു.

January 20
12:53 2024

Write a Comment

Related News