SEED News

'കുരുന്നു സാന്ത്വന'വുമായി എം.സി.ബി.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ

മണ്ണൂർ: എം.സി.ബി.യു.പി സ്കൂൾ മുളകുപറമ്പിന്റെ സമീപ പ്രദേശത്തുള്ള മാരക രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരിൽ നിന്നും തിരഞ്ഞെടുത്ത വീടുകളിൽ കുട്ടികളുടെ പ്രതിനിധികൾ സന്ദർശനം നടത്തി. പാലിയേറ്റിവ് ദിനത്തിന്റെ ഭാഗമായി നടന്ന ഈ പരിപാടിയിൽ കുട്ടികൾ ഇത്തരം രോഗികളുമായി സംസാരിക്കുകയും അവർക്കു സഹായം നൽകുകയും ചെയ്തു. വാർഡ് മെമ്പർമാരുടെയും ആശാ വർക്കർമാരുടെയും നേതൃത്വത്തിൽ  നടന്ന ഈ പരിപാടിയിൽ അധ്യാപകരും സന്നിഹിതരായിരുന്നു. പരിപാടിയിൽ ഒന്നാം വാർഡ് മെമ്പർ ശ്രീമതി സുനിത, രണ്ടാം വാർഡ് മെമ്പർ ശ്രീ ഹുസ്സൈൻ ഷഫീക്ക്, ആശാ വർക്കർമാരായ ശ്രീമതി സത്യഭാമ, ശ്രീമതി ശ്രീദേവി, രക്ഷിതാക്കളായ ശ്രീമതി കാവ്യാ, ശ്രീമതി ഗിരിജ അധ്യാപകരായ റിയാസ് മാസ്റ്റർ, പ്രിയ ടീച്ചർ, സജിത ടീച്ചർ, ഉണ്ണിമായ ടീച്ചർ എന്നിവർ പങ്കെടുത്തു. തുടർ പ്രവർത്തനമായി വർദ്ധിച്ചു വരുന്ന വൈദ്യുതാപകടം തടയാൻ അല്‌പം ശ്രദ്ധിക്കാം അപകടമൊഴിവാക്കാം എന്ന പേരിൽ ബോധവത്കരണ ക്ലാസും നടത്തി. 

January 23
12:53 2024

Write a Comment

Related News