SEED News

ബീച്ച് ശുചീകരണം നടത്തി സീഡ് വിദ്യാർത്ഥികൾ


കോഴിക്കോട് :നടക്കാവ് ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെയും ദേശീയ ഹരിത സേനയുടെയും ആഭിമുഖ്യത്തിൽ കോഴിക്കോട് വെള്ളയിൽ ബീച്ച് ശുചീകരണം നടത്തി. വാർഡ് കൗൺസിലർ സോഫിയ ഉദ്ഘാടനം ചെയ്തു. ക്ലബ്ബിലെ അംഗങ്ങളാണ് ശുചീകരണത്തിൽ പങ്കെടുത്തത്.പരിസ്ഥിതി,സീഡ്  ക്ലബ് അധ്യാപക കോർഡിനേറ്റർ  ഗീതാ നായർ, അധ്യാപകരായ സെറീന കെ, നന്ദന , വളണ്ടിയർ ലീഡർമാരായ അലീന വിപിൻ ,എൽവിനാ നിക്കോളാസ് എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.

January 30
12:53 2024

Write a Comment

Related News