SEED News

ബാലാവകാശത്തെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു

പാലക്കാട്: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാലാവകാശത്തെക്കുറിച്ചും സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ബോധവത്കരണം നടത്തി. കിണാശ്ശേരി എ.എം.എസ്.ബി.എസ് സ്കൂളിൽ നടത്തിയ പരിപാടിയിൽ പീപ്പിൾ സർവീസ് സൊസൈറ്റി പാലക്കാട് സർവീസ് പ്രൊവൈഡിങ് സെന്ററിലെ ലീഗൽ കൗൺസിലർ അഡ്വ. കെ.ശരണ്യ ക്ലാസെടുത്തു. കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ തുറന്നുപറയുന്നതിന്റെ ഭാഗമായി "തനിച്ചല്ല" എന്ന ലെറ്റർ ബോക്സും ശരണ്യ ഉദ്‌ഘാടനം ചെയ്തു. പ്രധാനാധ്യാപിക എ. മഞ്ജുള, സീഡ് കോ-ഓർഡിനേറ്റർ കെ.ആർ. ബിന്ദു, അധ്യാപിക പി.മാലതി തുടങ്ങിയവർ സംസാരിച്ചു.

January 31
12:53 2024

Write a Comment

Related News