പള്ളിക്കര സെൻട്രൽ എൽ പി സ്കൂളിൽ രക്തസാക്ഷി ദിനത്തിൽ വിദ്യാലയമുറ്റത്ത് മണൽ ചിത്രം ഒരുക്കി
കോഴിക്കോട് : പള്ളിക്കര സെൻട്രൽ എൽ പി സ്കൂളിൽ രക്തസാക്ഷി ദിനത്തിൽ പള്ളിക്കരയിലെ കലാകാരനായ ശശിഭൂഷണിന്റെ നേതൃത്വത്തിൽ വിദ്യാലയ മുറ്റത്ത് ഒരുക്കിയ ഗാന്ധിജിയുടെ മണൽ ചിത്രം ശ്രദ്ധ നേടി. വിദ്യാർത്ഥികളിൽ ഗാന്ധിജിയുടെ മഹത്തായ ഓർമ്മകൾ നേടിക്കൊടുക്കാനും ഈ അവസരം സാധിച്ചു. സ്വാതന്ത്രസമരമായി ബന്ധപ്പെട്ട നിരവധി പോരാട്ടങ്ങൾ നടന്ന പ്രദേശമാണ് അതിന്റെ പൗരാണികതയെ നിലനിർത്തിക്കൊണ്ട് കലാകാരനായ ശശിബുഷണിന്റെ നേതൃത്വത്തിൽ മണലിൽ ഗാന്ധിജിയുടെ രൂപം ഒരുക്കിയത്.ഗാന്ധിജി വൃക്ഷത്തൈ നട്ട പാക്കനാർപുരത്തിൽ നിന്നും ശേഖരിച്ച മണ്ണ് ശേഖരിച്ചാണ് ചിത്രം ഒരുക്കിയത്. ഒട്ടനവധി ആളുകൾക്കും വിദ്യാർത്ഥികൾക്കും ഇത് കൗതുകമായി ഒട്ടനവധി ആളുകൾ വിദ്യാലയം സന്ദർശിക്കുകയും ചെയ്തു.
February 01
12:53
2024