SEED News

ചാവടി സ്‌കൂളിൽ സൈബർ ബോധവത്കരണ ക്ലാസ് നടത്തി

ചാരുംമൂട്: താമരക്കുളം ചാവടി പി.എൻ.പി.എം. എൽ.പി. സ്കൂളിലെ മാതൃഭൂമി ഇതൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൈബർ സുരക്ഷയെപ്പറ്റിയും മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തെപ്പറ്റിയും ബോധവത്കരണക്ലാസ് നടത്തി. കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടിയായിരുന്നു ക്ലാസ്.
പി.ടി.എ. പ്രസിഡന്റ് മഹീഷ് മലരിമേൽ അധ്യക്ഷനായി. നൂറനാട് പോലീസ് സ്റ്റേഷൻ മേധാവി പി. ശ്രീജിത്ത് ക്ലാസ് നയിച്ചു. സ്കൂൾ പ്രഥമാധ്യാപിക വി. ശ്രീകുമാരി, സീഡ് കോ-ഓർഡിനേറ്റർ തഹസീന എന്നിവർ 
പങ്കെടുത്തു. 

February 01
12:53 2024

Write a Comment

Related News