SEED News

ജൈവക്കൃഷിയിലെ വൈവിധ്യം കണ്ടറിഞ്ഞ് സീഡ് ക്ലബ്ബ്‌ അംഗങ്ങൾ

തുറവൂർ: ജൈവകൃഷിരീതിയിലെ വൈവിധ്യം നേരിൽ കണ്ടറിഞ്ഞ് തുറവൂർ ഗവ. ടി.ഡി.എൽ.പി.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ്‌ അംഗങ്ങൾ. തുറവൂർ ഗീതാനിവാസിൽ രാജേഷിന്റെ വീടിന്റെ മട്ടുപ്പാവിലെ വ്യത്യസ്തയിനം കൃഷികൾ കുട്ടികൾക്കു കൗതുകമായി. തിരിനനയെന്ന പുതുമയാർന്ന ജലസേചനരീതിയാണ് ഏറെ ആകർഷിച്ചത്. വിത്തുപാകൽമുതൽ വിളവെടുക്കുന്നതുവരെയുള്ള കൃഷിയുമായി ബന്ധപ്പെട്ട മുഴുവൻ അറിവുകളും കർഷകനായ രാജേഷ് കുട്ടികൾക്കു പകർന്നുന
ൽകി. കുട്ടികളുടെ സാന്നിധ്യത്തിൽ നടന്ന ക്യാരറ്റ് കൃഷിയുടെ വിളവെടുപ്പ് നവ്യാനുഭവമായി. ജൈവകൃഷി സന്ദർശനത്തിനു സീഡ് കോ-ഓർഡിനേറ്റർ പി.വി. രാജി, അധ്യാപകരായ രാജീവ്, മേരി എന്നിവർ നേതൃത്വം നൽകി.           

February 01
12:53 2024

Write a Comment

Related News