SEED News

കരനെൽക്കൃഷിക്ക് പുതുജീവനുമായി സീഡ് ക്ലബ്ബ് അംഗങ്ങൾ

എടത്വാ: കരനെൽക്കൃഷിയെ പരിപാലിച്ചുകൊണ്ട് എടത്വാ സെയ്ന്റ് മേരീസ് സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ രണ്ടാംതവണയും കാർഷികവൃത്തിയിലേക്കു പ്രവേശിച്ചു. കൃഷിയുടെ ബാലപാഠങ്ങൾ കുട്ടികൾക്കു മനസ്സിലാക്കുന്നതിനാണ് സ്കൂൾ കൃഷിയിടത്തിലെ 1.5 സെൻ്റ് സ്ഥലത്ത് കൃഷിനടത്തുന്നത്. മണിരത്ന എന്ന വിത്തിനമാണ് ഈ വർഷം കൃഷിചെയ്യുന്നത്. സീഡ് കോ-ഓർഡിനേറ്റർ അനിലാ തോമസ്, ജൈവകർഷകനും സീഡ് ക്ലബ്ബ് അംഗവുമായ ജെസ്വിന്റെ രക്ഷാകർത്താവ്‌ സേവ്യർ സെബാസ്റ്റ്യൻ എന്നിവരാണ് കുട്ടികളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

February 01
12:53 2024

Write a Comment

Related News