SEED News

മലിനീകരണ നിയന്ത്രണബോർഡ് ഓഫീസ് സന്ദർശിച്ച് സീഡ്ക്ലബ്ബ്

ആലപ്പുഴ: തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബ്‌ അംഗങ്ങൾ മലിനീകരണ നിയന്ത്രണബോർഡ് ജില്ലാ ഓഫീസ് സന്ദർശിച്ചു. പരിസ്ഥിതിവകുപ്പ് എൻജിനിയർ സി.വി. സ്മിത മലിനീകരണത്തെക്കുറിച്ച് കുട്ടികൾക്കു ക്ലാസ് എടുക്കുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. സയന്റിഫിക് അസിസ്റ്റൻറ് ജയസൂര്യ ജലമലിനീകരണത്തെക്കുറിച്ചും ലാബ് ഓപ്പറേറ്റർ ജിതിൻ വായുമലിനീകരണത്തെക്കുറിച്ചും ക്ളാസ് എടുത്തു. കുട്ടികൾക്കെല്ലാവർക്കും വൃക്ഷത്തൈകൾ സമ്മാനിച്ചു. പ്രിൻസിപ്പൽ ജയലക്ഷ്മി ഗിരീശൻ, സീഡ് കോ- ഓർഡിനേറ്റർ ജെസ്സി ആന്റണി, സ്മൃതി സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി. സീഡ് ക്ലബ്ബ് അംഗങ്ങളായ വിസ്മയ, ബിലാൽ, അർജുൻ, ഭാഗ്യ, മിസ്‌രിയ എന്നിവർ പങ്കെടുത്തു.

February 01
12:53 2024

Write a Comment

Related News