SEED News

സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ വിളയിച്ച പച്ചക്കറികളുമായി സീഡ്ക്കൂട്ടം അനാഥമന്ദിരത്തിലെത്തി

എടത്തനാട്ടുകര പി.കെ.എച്.എം.ഒ.യു.പി സ്കൂളിലെ സീഡ് കൂട്ടം സ്കൂൾ വളപ്പിൽ വിളയിച്ച പച്ചക്കറികളുമായി അനാഥമന്ദിരത്തിലെത്തി. പൊതുസമൂഹത്തിലും സ്കൂളിലും ജൈവകൃഷി പ്രോത്‌സാഹിപ്പിക്കുക ജൈവകൃഷിയുടെ മേന്മകൾ സമൂഹത്തിൽ എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ 'മാതൃഭൂമി' സീഡ് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നടന്നുവരുന്ന ജൈവകൃഷിത്തോട്ടത്തിലെ  വിവിധയിനം പച്ചക്കറികളാണ് സീഡ് കൂട്ടം  അനാഥമന്ദിരത്തിലെത്തിച്ചത്..
 അനാഥമന്ദിരം സെക്രട്ടറി പി. അബൂബക്കർ മാസ്റ്ററും, അന്തേവാസികളും കൂട്ടുകാർ എത്തിച്ച പച്ചക്കറികൾ ഏറ്റുവാങ്ങി. സ്കൂൾ പ്രധാനാധ്യാപിക കെ. റംല, അധ്യാപകരായ പി. ഷാനിർ ബാബു, വി. എ ഉണ്ണീൻക്കുട്ടി, കെ. മുഹമ്മദ്‌ സബീൽ, സീഡ് കോ-ഓർഡിനേറ്റർ വി. റസാഖ്, സീഡ് ക്ലബ്ബിലെ കുട്ടികൾ, മന്ദിരത്തിലെ ജീവനക്കാരൻ സി. ഷാഹിദ് എന്നിവരും ഈ പരിപാടിയിൽ സംബന്ധിച്ചു
 

February 02
12:53 2024

Write a Comment