SEED News

ഓച്ചിറ സ്കൂളിൻറെ കൃഷിപാഠം വിജയപാഠമായി

ഓച്ചിറ: ജിഎച്ച്എസ്എസ് ഓച്ചിറ സ്കൂളിൽ സീഡ് ക്ലബ് അംഗങ്ങളും കൃഷിവകുപ്പുമായി സംയുക്തമായി നടപ്പാക്കിയ കൃഷിപാഠം പദ്ധതിയുടെ ആദ്യഘട്ട വിളവെടുപ്പ് 06/02/2024 ചൊവ്വാഴ്ച രാവിലെ11 മണിക്ക്  നടന്നു.  വാർഡ് മെമ്പർ എ.അജ്മൽ,അഗ്രികൾച്ചറൽ ഓഫീസർ ശീതൾ, പി.ടി.എ പ്രസിഡന്റ് ജയകുമാർ പുണർതം, വൈസ് പ്രസിഡന്റ് മോഹൻ കുമാർ, എസ്സ്.എം.സി  ചെയർമാൻ കബീർ എൻസൈൻ, വൈസ് ചെയർമാൻ ബൈജു ഭീമൻതറ, എം. പി. റ്റി. എ. പ്രസിഡന്റ്‌ സ്മിത,ഇതിനു വേണ്ട  എല്ലാ സഹായങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന ശ്രീ മുരളീധരൻനായർ ,പ്രിൻസിപ്പാൾ ശ്രീമതി അരുണാഞ്ചലി,ഹെഡ്മാസ്റ്റർ ശ്രീ.ജ്യോതിലാൽ, സീഡ് ക്ലബ് കൺവീനർ വിധുമോൾ,സ്റ്റാഫ് സെക്രട്ടറി നിസ സലിം  എന്നിവരുടെ സാന്നിധ്യത്തിൽ വിളവെടുപ്പിന് തുടക്കം കുറിച്ചു.

February 08
12:53 2024

Write a Comment

Related News