"ലൗ പ്ലാസ്റ്റിക്" പദ്ധതിയുടെ ഭാഗമായി ശേഖരിച്ച പ്ലാസ്റ്റിക് റീസൈക്ലിങ് കേന്ദ്രത്തിൽ എത്തിച്ച് സീഡ്കൂട്ടായ്മ
എടത്തനാട്ടുകര പി.കെ.എച്എം.ഒ.യു.പി സ്കൂളിലെ കൂട്ടുകാർ മാതൃഭൂമി- ഈസ്റ്റേൺ "ലൗ പ്ലാസ്റ്റിക്" പദ്ധതിയിലൂടെ ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ എ.ബി.എസ് ഇന്റർനാഷണൽ പ്ലാസ്റ്റിക് റീസൈക്കിൾ കേന്ദ്രത്തിൽ എത്തിച്ചു. പ്ലാസ്റ്റിക് നിർമാർജ്ജനത്തിന്റെ ഭാഗമായി നടന്നുവരുന്ന നിരവധി പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പ്ലാസ്റ്റിക് വസ്തുക്കൾ കൈമാറിയത്. ക്ലീൻ എടത്തനാട്ടുകര, ഹരിതകർമസേനക്ക് പ്ലാസ്റ്റിക് കൈമാറൽ എന്നീ പ്രവർത്തനങ്ങളും ഇതിനോടകം കുരുന്നുകളുടെ മേൽനോട്ടത്തിൽ ചെയ്തു. കുട്ടികൾ ശേകരിച്ച പ്ലാസ്റ്റിക് വസ്തുക്കളിൽ വലിയൊരുഭാഗം നേരത്തെ ഹരിതകർമസേനക്ക് കൈമാറിയിരുന്നു. സ്കൂളിന്റെ പരിസരത്ത് നിന്നും റോഡിലൂടെ 4 കിലോമീറ്റർ ദൂരത്തു അലക്ഷ്യമായി എറിഞ്ഞിട്ടുള്ള മുഴുവൻ പ്ലാസ്റ്റിക്കും ശേഖരിച്ചു വൃത്തിയാക്കിയത് ഏവർക്കും കൗതുകമായി. കൂടാതെ കുട്ടികളുടെ വീടുകളിൽ നിന്നും മാസങ്ങളായി ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കളിൽ നിന്ന് ഇന്ന് 135 കിലോ പ്ലാസ്റ്റിക് റീസൈക്കിൾ കേന്ദ്രത്തിലേക്ക് കൈമാറി. ഇനിയും പ്ലാസ്റ്റിക് വസ്തുക്കളുടെ ശേഖരണം തുടർന്ന് പോകുന്നു. പരിപാടിയിൽ അധ്യാപക കോ- ഓർഡിനേറ്റർ വി. റസാഖ്, അധ്യാപകരായ പി. ഷാനിർ ബാബു, കെ. മുഹമ്മദ് സബീൽ എന്നിവരും വിദ്യാർത്ഥികളും പങ്കുചേർന്നു.