SEED News

വായിച്ചു വളർന്നാൽ..

എടത്തനാട്ടുകര പി.കെ.എച്എം..ഒ.യു.പി സ്കൂളിൽ വായനയുടെ പുത്തൻലോകത്തേക്ക് കുട്ടികളെ ആകർഷിക്കുന്നതിനും അവരെ സഹായിക്കുന്നതിനുമായി ജൂൺ മാസം മുതൽ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. പരിപാടിയുടെ ഭാഗമായി 07 -02 -2024 നു സ്കൂളിൽ നിന്നും 2 കിലോമീറ്റർ ദൂരത്തുള്ള കൈരളി വായനശാല സന്ദർശിക്കുകയുണ്ടായി. ധാരാളം പുസ്തകങ്ങളുടെ അമൂല്യശേഖരമാണ് അവിടെ കാണാൻ കഴിഞ്ഞത്. ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്നതും ആദ്യത്തേതുമായ ഈ വായനശാലയുടെ സംരക്ഷകനും രക്ഷാധികാരിയും സ്കൂളിന്റെ പി.ടി.എ  പ്രസിഡന്റ് ശ്രീ എ. അനിൽകുമാറാണ്. ഈ വായനശാലയുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. അതിൽ പങ്കെടുക്കുന്നതിനായി സ്കൂളിലെ സീഡ് ക്ലബിന് അവസരവും ലഭിക്കാറുണ്ട്. ഈ സന്ദർശനത്തിലൂടെ കുട്ടികൾക്ക് വായനശാലയിലെ പുസ്തകങ്ങളുടെ സ്റ്റോക്ക് രജിസ്റ്റർ പരിശോധന നടത്താനും പുസ്തകങ്ങളുടെ എണ്ണം അറിയാനും  സാധിച്ചു. കൂടാതെ സ്കൂളിൽ നിന്നും പോയ ഓരോ അംഗത്തിനും ഓരോ പുസ്തകങ്ങൾ സമ്മാനിക്കുകയും, സ്കൂൾ ലൈബ്രറിയിലേക്ക് ധാരാളം പുസ്തകങ്ങൾ സംഭാവന നൽകുകയും ചെയ്തു. പരിപാടിയിൽ പ്രധാനാധ്യാപിക കെ. റംല, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, സീഡ് കോ-ഓർഡിനേറ്റർ വി.റസാഖ്, മറ്റ് അധ്യാപകർ, സീഡ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

February 08
12:53 2024

Write a Comment

Related News