വേറിട്ട രുചികളുമായി ഭക്ഷ്യമേള
ആലപ്പുഴ: തിരുവമ്പാടി എച്ച്.എസ്.എസിലെ ഹൈസ്കൂൾ, യു.പി. വിഭാഗങ്ങളും മാതൃഭൂമി സീഡ് ക്ലബ്ബും ടീൻസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഭക്ഷ്യമേള കുട്ടികൾക്ക് പുതിയൊരു രുചിയനുഭവമായി. മേളയോടനുബന്ധിച്ച് സ്വാദിഷ്ഠമായ വിഭവങ്ങളുടെ പ്രദർശനവും വിപണനവും നടന്നു.
പ്രഥമാധ്യാപിക ആർ. അനിത ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.ആർ. ജ്യോതി, എൽ.പി. വിഭാഗം പ്രഥമാധ്യാപിക ഷിജി, സ്കൂൾ മാനേജർ ബി. ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
February 10
12:53
2024