SEED News

തണ്ണീർത്തടങ്ങൾ സന്ദർശിച്ച് സീഡ് അംഗങ്ങൾ

തുറവൂർ: ലോക തണ്ണീർത്തടദിനത്തിൽ തണ്ണീർത്തടങ്ങൾ സന്ദർശിച്ച് സീഡ് അംഗങ്ങൾ. ഗവ. ടി.ഡി. എൽ.പി.എസിലെ മാതൃഭൂമി സീഡ് അംഗങ്ങളാണ് സ്കൂളിനടുത്തുള്ള തണ്ണീർത്തടങ്ങൾ സന്ദർശിച്ചത്. ആധുനിക കാലഘട്ടത്തിൽ തണ്ണീർത്തടങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതികനാശം മറ്റേത് ആവാസവ്യവസ്ഥയിലേതിനേക്കാളും കൂടുതലാണെന്നുള്ള അറിവ്‌, സ്കൂളിലെ അധ്യാപകനായ രാജീവ് കുട്ടികൾക്കു പകർന്നുനൽകി.   ബോധവത്‌കരണ റാലി, പ്രത്യേക സ്കൂൾ അസംബ്ലി, ബോധവത്കരണ ക്ലാസ്, പോസ്റ്ററുകൾ, ഫീൽഡ് ട്രിപ്പ് എന്നിവ സംഘടിപ്പിച്ചു. സീഡ് കോ-ഓർഡിനേറ്റർ പി.വി. രാജി, അധ്യാപകരായ ഷീജ, ശ്രീദേവി, സിൽവി, ശ്രീജ എന്നിവർ നേതൃത്വം നൽകി. വളമംഗലം സരസ്വതി വിദ്യാമന്ദിരത്തിലെ വിദ്യാർഥികൾ വേമ്പനാട്ടുകായൽ സന്ദർശിച്ചു. സമീപവാസിയായ രമ്യ കായലിന്റെ അറിവുകൾ കുട്ടികൾക്കു പറഞ്ഞുകൊടുത്തു. കുട്ടികൾക്ക് കണ്ടൽച്ചെടികൾ പരിചയപ്പെടുത്തി. പ്രിൻസിപ്പൽ രാജേശ്വരി, വൈസ് പ്രിൻസിപ്പൽ  അശ്വതിക്കുട്ടി, രോഹിണി, സരിത പി. നായർ, മാനേജർ ആർ. ഹരീഷ് എന്നിവർ നേതൃത്വം നൽകി.      

February 10
12:53 2024

Write a Comment

Related News