SEED News

മൂന്നാംഘട്ട വിളയിൽ നിന്നും നൂറുമേനി വിളവെടുപ്പ്..

എടത്തനാട്ടുകര പി.കെ.എച്.എം.ഒ.യു.പി സ്കൂൾ സീഡ് പച്ചക്കറിത്തോട്ടത്തിൽ മൂന്നാംഘട്ട വിളവെടുപ്പ് ആരംഭിച്ചു. സ്കൂളിന്റെ പിന്നാമ്പുറത്തെ ഒന്നര ഏക്കർ  സ്ഥലത്തു ഒരു വർഷം മൂന്ന് വിളകൾ ഇറക്കുന്നു. അതിൽ ശീതകാല പച്ചക്കറികൃഷിയിൽ നൂറുമേനി  വിളവാണ് കുരുന്നുകൾ വിളവെടുത്തത്. ശീതകാല പച്ചക്കറിയിൽ തക്കാളി, വെണ്ട, ചീര, പയർ, പടവലം, പീച്ചിൽ കൂടാതെ വിവിധയിനത്തിൽപ്പെട്ട വാഴകുലകളും വിളവെടുത്തു. സ്കൂൾ പ്രവൃത്തി ദിനങ്ങളിൽ സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ ഇവിടെനിന്നും എടുക്കുന്നു. അതിൽ ബാക്കി വരുന്ന പച്ചക്കറികൾ സമീപത്തെ വീടുകളിലും, കുട്ടികളുടെ വീടുകളിലും സീഡ് അംഗങ്ങൾ നേരിട്ട് എത്തി വിൽപ്പന നടത്തുന്നു. സമൂഹത്തിൽ ജൈവപച്ചക്കറി പ്രോത്‌സാഹിപ്പിക്കുന്നതിനും ജൈവകൃഷിയുടെ മേന്മതിരിച്ചറിയുന്നതിനും വേണ്ടിയാണ് കുട്ടികൾ പച്ചക്കറികൾ സമൂഹത്തിൽ എത്തിക്കുന്നത്. എക്കാലത്തും സ്കൂൾ ചുറ്റുവട്ടത്തിന്റെ ഹരിതഭംഗിനിലനിർത്താൻ ഇതിലൂടെ സാധിക്കുന്നു. കൂടാതെ സമൂഹത്തിൽ എത്തിക്കുന്ന പച്ചക്കറികൾ എന്നും വാങ്ങുന്നതിനു ആളുകൾ പരസ്പരം മത്സരിക്കുന്ന കാഴ്ചയും വിരളമല്ല, കൊണ്ടുപോകുന്ന പച്ചക്കറികൾ തികയാതെ കൂട്ടുകാർ തിരിച്ചുപോരുന്ന ഒരു സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്.

February 12
12:53 2024

Write a Comment