തണ്ണീർത്തട ദിനം ആചരിച്ചു
തലയോലപ്പറമ്പ് : ലോക തണ്ണീർത്തട ദിനം പ്രമാണിച്ച് തലയോലപ്പറമ്പ് എ. ജെ. ജോൺ മെമ്മോറിയൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ് അംഗങ്ങൾ ബയോഡൈവേഴ്സിറ്റി കോട്ടയം ജില്ലാ ഘടകത്തിൻ്റെ സഹകരണത്തോടെ തലയോലപ്പറമ്പിലെ കുറന്തറപ്പുഴ സന്ദർശിച്ചു. പി. കെ ശശിധരൻ കുറുന്തപ്പുഴയുടെ ചരിത്രവും ഭൂമിശാസ്ത്രപരമായ സവിശേഷതകളും സാംസ്കാരിക പ്രാധാന്യവും വിശദീകരിച്ചു. ബയോഡൈവേഴ്സിറ്റി ജില്ലാ കോർഡിനേറ്റർ തോംസൺ ഡേവീസ്, എച്ച്. എം മായാദേവി, അധ്യാപകർ, സീഡ് ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഇതോടൊപ്പം "കുറന്തറപ്പുഴ ഒരു പഠനം " എന്ന പ്രോജക്ട് വിദ്യാർത്ഥിനികൾ ചെയ്യുന്നതിൻ്റെ ഉദ്ഘാനവും നടന്നു.
February 13
12:53
2024