SEED News

ചെറുധാന്യങ്ങളുടെയും നാടൻവിത്തുകളുടെയും പ്രദർശനമൊരുക്കി സീഡ് ക്ലബ്ബ്

കിഴക്കഞ്ചേരി: മമ്പാട് സി.എ.യു.പി. സ്കൂളിലെ 'മാതൃഭൂമി' സീഡ് ക്ലബ് വിദ്യാർത്ഥികൾ നാടൻ നെൽവിത്തുകളുടെയും ചെറുധാന്യങ്ങളുടെയും പ്രദർശനം നടത്തി. നസർബത്ത്, ബ്ലാക്ക് ജാസ്മിൻ, തവളക്കണ്ണൻ, നവര, ചിറ്റേനി, ജീരകശാല, ഗന്ധകശാല, വെളിയൻ തുടങ്ങി എഴുപതോളം നാടൻ നെൽവിത്തുകളും ചെറുധാന്യങ്ങളായ ചാമ, തിന, കുതിരവാലി, കൂവരക്, റാഗി, കവടപുല്ല്, കമ്പ്, മണിച്ചോളം തുടങ്ങിയവയും പ്രദർശനത്തിനുണ്ടായിരുന്നു. സ്കൂളിൽ വിളവെടുത്ത ബ്ലാക്ക് ചോളം, മണിച്ചോളം തുടങ്ങിയവയും പ്രദർശിപ്പിച്ചു. മഞ്ഞപ്ര പി.കെ.എച്ച്.എസ്.എസ്. റിട്ട. പ്രിൻസിപ്പൽ എ.സി. നിർമല ഉദ്‌ഘാടനം ചെയ്തു. പ്രധാനാധ്യാപിക വി.കെ. ബിന്ദു, സീഡ് കോ-ഓർഡിനേറ്റർ ഒ.എസ്. നീന തുടങ്ങിയവർ സംസാരിച്ചു. 

February 14
12:53 2024

Write a Comment

Related News