SEED News

കൃഷിയിടം പാഠശാലയാക്കി ഗാന്ധിസ്മാരക സ്കൂൾ സീഡ് ക്ലബ്ബ്

വടക്കഞ്ചേരി: കൃഷിയറിവുകൾ നേടാൻ മംഗലം ഗാന്ധി സ്മാരക യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ പാടത്തേക്കിറങ്ങി. ഞാറു നട്ടും കർഷകരുമായി സംവദിച്ചും കൃഷിയിടം പാഠശാലയാക്കി. ഞാറ്റടി തയാറാക്കുന്നതുമുതൽ കൊയ്ത്ത് വരെ നെൽകൃഷിയുടെ വിവിധഘട്ടങ്ങളും കൃഷി രീതികളും വിശദീകരിച്ച് കർഷകർ അധ്യാപകരായി മാറി. കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ ആനമറി പാടശേഖരണത്തിലെത്തിയാണ് സീഡ് ക്ലബ്ബ് അംഗങ്ങൾകൃഷി പാഠങ്ങൾ പഠിച്ചത്. കാവശ്ശേരി കൃഷിഓഫീസർ വി. വരുൺ കൃഷിയുടെ പ്രാധാന്യത്തെപ്പറ്റി വിശദീകരിച്ചു. പാടശേഖര സമിതി സെക്രട്ടറി എ.വി. ബാബു, പ്രസിഡന്റ് എ.എൻ. സുരേഷ്‌കുമാർ, കെ. കുട്ടികൃഷ്ണൻ തുടങ്ങിയവർ പഴയകാല കൃഷിരീതികളും ഇപ്പോൾ വന്നിട്ടുള്ള മാറ്റത്തെക്കുറിച്ചും കുട്ടികൾക്ക് വിശദീകരണം നൽകി. കർഷകത്തൊഴിലാളിയായ പി.പങ്കജാക്ഷി ഞാറു നടുന്നവിധം പഠിപ്പിച്ചു. പ്രധാന അധ്യാപിക പി.യു. ബിന്ദു , സീഡ് കോ-ഓർഡിനേറ്റർ കെ. ബിമൽ , കെ.എഫ്.ലിറ്റി, അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി. 

February 14
12:53 2024

Write a Comment

Related News