SEED News

ശലഭോദ്യാനമൊരുക്കി സീഡ് ക്ലബ്ബ്

അലനല്ലൂർ ഗവ. ഹൈസ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശലഭോദ്യാനമൊരുക്കി. കുട്ടികളിൽ പ്രകൃതിയെ അടുത്തറിയാനും സംരക്ഷിക്കാനുമുള്ള താത്പര്യം വളർത്തുക, വിവിധ ശലഭങ്ങളെക്കുറിച്ചു കൂടുതൽ അറിയുക, അവയ്ക്കു വളരാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ശലഭോദ്യാനം ഒരുക്കിയത്. ലയൺസ്‌ ക്ലബ്ബിന്റെ സഹകരണത്തോടെ ബോർഡും സ്ഥാപിച്ചു. സീഡ് കോ-ഓർഡിനേറ്റർ കെ. ജുവൈരിയത്ത്, അധ്യാപകരായ കെ. രമ്യ, സി. മിനിമോൾ, പി. യൂസഫ്, എം. ജംഷീല, കെ. വിനയ് കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. 

February 14
12:53 2024

Write a Comment

Related News