SEED News

ഗതാഗതം നിരീക്ഷിച്ചും യാത്രക്കാർക്ക് മധുരം നൽകിയും സീഡ് ക്ലബ്ബ്

വടക്കഞ്ചേരി: റോഡിലിറങ്ങി ഗതാഗതം നിരീക്ഷിച്ചും നിയമങ്ങൾ പാലിച്ച് വാഹനമോടിച്ചവർക്ക് മധുരം നൽകിയും ട്രാഫിക് ബോധവത്കരണ പരിപാടി വേറിട്ടതാക്കി മംഗലം ഗാന്ധി സ്‌മാരക യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്. ട്രാഫിക് നിയമങ്ങൾ തെറ്റിച്ചവരെ ഉപദേശിക്കുകയും ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള നോട്ടീസ് വിതരണം നടത്തുകയും ചെയ്തു. സ്കൂളിനുസമീപത്തുകൂടെ കടന്നു പോകുന്ന ദേശീയ പാതയുടെ സർവീസ് റോഡിലെ ബസ് സ്റ്റോപ്പിൽ നടന്ന പരിപാടി വടക്കഞ്ചേരി എസ്.ഐ. പി. ബാബു ഉദഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സുമിത ജയൻ അധ്യക്ഷയായി. പ്രധാനാധ്യാപിക പി.യു. ബിന്ദു, സീഡ് കോ-ഓർഡിനേറ്റർ കെ. ബിമൽ, കെ.എഫ്. ലിറ്റി, പി. അനീഷ് തുടങ്ങിയവർ സംസാരിച്ചു. 

February 16
12:53 2024

Write a Comment

Related News