ഗ്രോ ഗ്രീൻ ചിത്രരചനാ മത്സരം:വിജയികൾക്കു സമ്മാനം നൽകി
ആലപ്പുഴ: മാതൃഭൂമി ഫെഡറൽ ബാങ്കുമായി ചേർന്ന് നടത്തുന്ന ഗ്രോ ഗ്രീൻ പദ്ധതിയോടനുബന്ധിച്ചുള്ള ‘പെയിന്റ് ഇറ്റ് ഗ്രീൻ’ ചിത്രരചനാ മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ജില്ലയിൽനിന്നു തിരഞ്ഞെടുത്ത ഏറ്റവും മികച്ച മൂന്നു ചിത്രങ്ങൾക്ക് ക്യാഷ് അവാർഡും അഞ്ചു പേർക്ക് പ്രോത്സാഹന സമ്മാനവും നൽകി. പച്ചക്കറിക്കൃഷി പരിപാലിക്കുന്നതിൽ പത്ത് ഗ്രോബാഗുകൾ വീതം ഓരോ കുട്ടിക്കും നൽകിയിരുന്നു. ഇവ പരിപാലിച്ചതിനുശേഷമുള്ള അടുക്കളത്തോട്ടത്തിന്റെ ചിത്രരചനകളാണ് മത്സരത്തിനായി പരിഗണിച്ചത്. മാതൃഭൂമി ആലപ്പുഴ യൂണിറ്റിൽ നടന്ന ചടങ്ങിൽ ആലപ്പുഴ കോൺവെന്റ് സ്ക്വയർ ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് എൽ.എസ്. ജിഷയും മാതൃഭൂമി ആലപ്പുഴ റീജണൽ മാനേജർ മനീഷ് കുമാറും ചേർന്ന് സമ്മാനദാനം നിർവഹിച്ചു.
വിജയികൾ : കെ. അഭിഷേക് (വീയപുരം ജി.എച്ച്.എസ്.എസ്.), ആദിശൃംഗ (പാവുകര കരയോഗം യു.പി.എസ്. ), വി.വി. നിവേദിത (ചേർത്തല സെയ്ന്റ് മേരീസ്), ആൻഡ്രിയ റോബി (ചേർത്തല സെയ്ന്റ് മേരീസ്), കൃതിക് മനോജ് (ആലപ്പുഴ ടൈനി ടോട്സ് ജൂനിയർ സ്കൂൾ), ഡി. പാർവതി (ആലപ്പുഴ ടൈനി ടോട്സ് ജൂനിയർ സ്കൂൾ), അർണവ് (ആലപ്പുഴ ടൈനി ടോട്സ് ജൂനിയർ സ്കൂൾ), ശിവഗംഗ (ആലപ്പുഴ ടൈനി ടോട്സ് ജൂനിയർ സ്കൂൾ).
February 17
12:53
2024