SEED News

വിശക്കുന്ന വയറിന്‌ ഒരുനേരം ആഹാരം പദ്ധതിയുമായി ചാവടി സ്കൂൾ


ചാരുംമൂട് : വിശന്നുവലയുന്ന പാവങ്ങൾക്ക് ഒരുനേരമെങ്കിലും ഭക്ഷണം നൽകുകയെന്ന ഉദ്ദേശ്യത്തോടെ താമരക്കുളം ചാവടി പി.എൻ.പി. എം.എൽ.പി. സ്കൂളിലെ കുരുന്നുകൾ ചാരുംമൂട് ഭക്ഷണ അലമാര നിറച്ചു. സ്കൂളിലെ മാതൃഭൂമി ഇതൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണു ചാരുംമൂട് പട്ടണത്തിൽ സ്ഥാപിച്ച ഭക്ഷണ അലമാര നിറച്ചത്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗം സിനുഖാനാണു കഴിഞ്ഞ 805 ദിവസമായി ഭക്ഷണഅലമാര നടത്തുന്നത്. നൂറിലധികം ചോറുപൊതികൾ കുട്ടികൾ നൽകി.
 ബ്ലോക്ക് പഞ്ചായത്തംഗം എസ്. സിനുഖാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മഹീഷ് മലരിമേൽ, സീഡ് കോ -ഓർഡിനേറ്റർ തഹസീന, അധ്യാപിക ജയശ്രീ എന്നിവർ നേതൃത്വം നൽകി. 

February 19
12:53 2024

Write a Comment

Related News