നിർധന കുടുംബത്തിനു കൈത്താങ്ങായി സീഡ് ക്ലബ്ബിന്റെ ഭക്ഷ്യമേള
മാന്നാർ: പാവുക്കര കരയോഗം യു.പി സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരുമലക്കടവ് ജങ്‌ഷനിൽ നടത്തിയ ഭക്ഷ്യമേളയിൽനിന്നു കിട്ടിയ തുക കാൻസർ രോഗിക്ക് ചികിത്സാ സഹായമായി കൈമാറി. ഭക്ഷ്യമേളയ്ക്കു ശേഷം സ്കൂളിൽ നടത്തിയ ചടങ്ങിലാണു കുട്ടികൾ തുക കൈമാറിയത്. പ്രധാന അധ്യാപിക സന്ധ്യ, സീഡ് കോ- ഓർഡിനേറ്റർ ആശ, സീഡ് എക്സിക്യുട്ടീവ് ഭവ്യ എന്നിവർ സംസാരിച്ചു.
February 19
12:53
2024