SEED News

പാട്ട് പാടി, താളംപിടിച്ച് ഉല്ലാസമായി സീഡ് പ്രവർത്തനത്തിന് തുടക്കം

പത്തനംതിട്ട: കടമ്മനിട്ട പടയണിയുടെ ഗവ. ഹയർസെക്കൻഡറി സ്‌കൂ ആചാര്യൻ പ്രൊഫ. കടമ്മനിട്ട ളിൽ വാസുദേവൻപിള്ള ഉച്ചത്തിലും ഇമ്പത്തിലും ചൊല്ലിയ പടയണി ശീലുകൾ കുട്ടികളിൽ പലർക്കും പരിചിതമായിരുന്നു. കടമ്മനിട്ട ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനത്തിൽ സീഡിൻ്റെ ജില്ലാതല പ്രവർത്തനങ്ങ ളുടെ ഉദ്ഘാടനവേദി ആവേശമായി  മാറിയതിനു പിന്നിൽ പ്രൊഫ. വാസുദേവൻപിള്ളയുടെ സംവ ദിക്കലാണ് പ്രധാന കാരണമായത്. പടയണിപ്പാട്ടുകളിലൂടെ പരിസ്ഥിതിയുടെ സന്ദേശം കു ട്ടികളിലേക്കെത്തിക്കാനായി രുന്നു അദ്ദേഹത്തിൻ്റെ ശ്രമം. കടമ്മനിട്ടയുടെ പടയണി പാരമ്പര്യം കുട്ടികളിൽനിന്ന് അന്യം നിന്നുപോയിട്ടില്ലെന്ന് ഈ സംവദിക്കൽ തെളിയിച്ചു. ഒരു മരംവെട്ടിയാൽ പകരം അഞ്ചുമരം നടണം. പ്രകൃതിയു ടെ സംരക്ഷകരായി കുട്ടികൾ ഓരോരുത്തരും മാറണമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി കോട്ടയം യൂണിറ്റ് സീനിയർ ന്യൂസ് എഡിറ്റർ പി.കെ. ജയചന്ദ്രൻ അധ്യക്ഷനായി. ഫെഡറൽ ബാങ്ക് കടമ്മനിട്ട ശാഖയുടെ മാനേജരും ബ്രാഞ്ച് ഹെഡ്ഡുമായ ദിജു ടി.രാജ് മുഖ്യപ്രഭാഷണം നടത്തി. വനംവകുപ്പ് പത്തനംതിട്ട അസിസ്റ്റൻ്റ് കൺസർവേറ്റർ കെ.മനോജ്, കൃഷിവകുപ്പ് പത്തനംതിട്ട അസിസ്റ്റൻ്റ് ഡയറക്ടർ ആർ. സുനിൽകുമാർ, നാരങ്ങാനം പഞ്ചായത്ത് വൈസ് പ്രസി ഡൻ്റ് കടമ്മനിട്ട കരുണാകരൻ, സ്‌കൂൾ പ്രിൻസിപ്പൽ പി.പി. ഗീതാകുമാരി, പ്രഥമാധ്യാപിക ആർ. ശ്രീലത, മാതൃഭൂമി ചീഫ് റിപ്പോർ ട്ടർ ജി. രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥിയായ ആദിശങ്കരൻ പടയണിപ്പാട്ട് അവതരിപ്പിച്ചു. സ്‌കൂൾ വളപ്പിൽ ഒരുക്കുന്ന കുട്ടി വനത്തിന്റെ ഉദ്ഘാടനം പ്രൊഫ.. വാസുദേവൻപിള്ള വൃക്ഷത്തൈ നട്ട് നിർവഹിച്ചു. 16-ഇനം വൃക്ഷങ്ങളാണ് ഇവിടെ വളർത്തുന്നത്. മുൻ വർഷം ജില്ലാതലത്തിൽ മികച്ച സീഡ് റിപ്പോർട്ടറായി തിര ഞ്ഞെടുക്കപ്പെട്ട പൂഴിക്കാട് ഗവ. യു.പി.സ്കൂളിലെ ഗൗരികൃഷ്ണ, മിക ച്ച കുട്ടിക്കർഷകനായ തട്ടയിൽ എൻ.എസ്.എസ്. എച്ച്.എസ്. എസിലെ അമൽ എസ്.കുമാർ, തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ ജെം ഓഫ് സീഡ് ആയ വെച്ചുച്ചിറ നവോദയ വിദ്യാലയയിലെ എസ്. അഗ്രിമ എന്നിവരും വൃക്ഷ ത്തൈകൾ നട്ടു.

June 06
12:53 2024

Write a Comment